മഹാരാഷ്ട്രയില്‍ പ്രതിദിനകോവിഡ് രോഗികള്‍ പതിനായിരത്തിലേക്ക്; മരണം പന്ത്രണ്ടായിരത്തോടടുക്കുന്നു

മഹാരാഷ്ട്രയില്‍  9,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ പ്രതിദിനകോവിഡ് രോഗികള്‍ പതിനായിരത്തിലേക്ക്; മരണം പന്ത്രണ്ടായിരത്തോടടുക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. ഇന്ന് 9,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 258പേരാണ് മരിച്ചത്. 

രോഗമുക്തരായി 3906 പേര്‍ ആശുപത്രി വിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 3,14,455ആയി. ഇതുവരെ രോഗമുക്തരായത് 1,69,569 പേരാണ്. മരിച്ചവര്‍ 11,854 ആയി. 

മുംബൈയില്‍ മാത്രം ഇന്ന് 1,046 പേര്‍ക്കാണ് രോഗം. 64 പേര്‍ മരിച്ചു. ഇതുവരെ 1,01,224 പേരാണ് രോഗബാധിതര്‍. 5,711 പേര്‍ മരിച്ചു. 23,828 സജീവ കേസുകളാണ് ഉള്ളത്.

പശ്ചിമബംഗാളില്‍ ഇന്ന് 2,278 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 24,883 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ മരിച്ചത് 1,112 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com