ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ; മൂന്ന് മരണം, 9 പേരെ കാണാനില്ല ; നിരവധി വീടുകള്‍ തകര്‍ന്നു

പിത്തോര്‍ഗഡ് ജില്ലയിലെ  ടാഗാ ഗ്രാമത്തിലും ബംഗാപാനിയിലെ ഗേലാ ഗ്രാമത്തിലുമാണ് മേഘവിസ്‌ഫോടനം കനത്ത നാശം വിതച്ചത്
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ; മൂന്ന് മരണം, 9 പേരെ കാണാനില്ല ; നിരവധി വീടുകള്‍ തകര്‍ന്നു

ഡെറാഡൂണ്‍ :  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നുമരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പതു പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയിലെ മുന്‍സിയാരിയിലെ ടാഗാ ഗ്രാമത്തിലും ബംഗാപാനിയിലെ ഗേലാ ഗ്രാമത്തിലുമാണ് മേഘവിസ്‌ഫോടനം കനത്ത നാശം വിതച്ചത്.

ഗേലാ ഗ്രാമത്തിലാണ് മൂന്നുപേര്‍ മരിച്ചത്. മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ കനത്ത മഴയും തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com