'ഭയപ്പെടാന്‍ ഒന്നുമില്ല, ഞങ്ങള്‍ സന്തോഷത്തിലാണ്'; രോഗഭീതിയില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച് കോവിഡ് കെയര്‍ സെന്ററിലെ രോഗികള്‍ ( വീഡിയോ)

കര്‍ണാടകയില്‍ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്
'ഭയപ്പെടാന്‍ ഒന്നുമില്ല, ഞങ്ങള്‍ സന്തോഷത്തിലാണ്'; രോഗഭീതിയില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച് കോവിഡ് കെയര്‍ സെന്ററിലെ രോഗികള്‍ ( വീഡിയോ)

ബംഗളൂരു: കര്‍ണാടകയില്‍ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. അടുത്തിടെയാണ് കര്‍ണാടകയില്‍ സ്ഥിതി രൂക്ഷമായത്. രോഗം ബാധിക്കുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ചികിത്സാകേന്ദ്രത്തില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബെല്ലാരിയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കോവിഡ് ഭീതിയുടെ പിരിമുറുക്കങ്ങള്‍ക്ക് ഇടയിലാണ് ഒരു സംഘം യുവതീയുവാക്കള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. രോഗത്തിന്് ചികിത്സയിലിരിക്കേയും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും തങ്ങള്‍ സന്തോഷവാന്മാരാണ് എന്നും സമൂഹത്തെ വിളിച്ചുപറയുന്നതാണ് ഈ ദൃശ്യങ്ങള്‍. കോവിഡിനെ കുറിച്ചുളള ഭീതി സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴാണ്, പിരിമുറുക്കം കുറയ്ക്കുന്ന ദൃശ്യങ്ങള്‍ യുവതീയുവാക്കളുടെ നേതൃത്വത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

കര്‍ണാടയില്‍ ഇന്നലെയും 4000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 60000ലധികം പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 91 മരണമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com