യുപിഎസ് സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്ടോബര്‍ 18 ന് ;  മെഡിക്കല്‍ സര്‍വീസസ് പരീക്ഷ 22-ന്

ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-ന് നടക്കും
യുപിഎസ് സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്ടോബര്‍ 18 ന് ;  മെഡിക്കല്‍ സര്‍വീസസ് പരീക്ഷ 22-ന്

ന്യൂഡൽഹി:എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍  യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18-നും ജിയോ-സയന്റിസ്റ്റ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലും നടത്താനാണ് തീരുമാനം.

നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-ന് നടക്കും. ഇത്തവണത്തെ എന്‍ഡി.എ & നേവല്‍ പരീക്ഷ സെപ്റ്റംബര്‍ 6-ന് നടക്കും. മാറ്റിവെച്ച സിവില്‍ സര്‍വീസ് അഭിമുഖം തിങ്കളാഴ്ച ( ജൂലൈ 20 ന് ) പുനരാരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com