ശക്തനാണെന്ന മോദിയുടെ കെട്ടിച്ചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം;രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ ശക്തനാണെന്ന കെട്ടിച്ചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു രാഹുലിന്റെ വിമര്‍ശനം. 'അധികാരത്തിലെത്താന്‍ വേണ്ടി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ പ്രധാനമന്ത്രി ഉണ്ടാക്കി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും.'- രാഹുല്‍ പറഞ്ഞു. 

എന്താണ് ചൈനയുടെ തന്ത്രപരമായ നീക്കം? ഇതുവെറുമൊരു അതിര്‍ത്തി പ്രശ്‌നമല്ല. ചൈനക്കാര്‍ ഇന്ന് നമ്മുടെ ഭൂപ്രദേശത്താണ് ഇരിക്കുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം. തന്ത്രപരമായി ചിന്തിക്കാതെ ചൈന ഒരു കാര്യവും ചെയ്യാറില്ല.

ഗല്‍വനിലായാലും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും സ്ഥാനം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്‌നം. അത് അനാവശ്യമാണെന്ന് അവര്‍ക്ക് വരുത്തിതീര്‍ക്കണം. വിപുലമായ ലക്ഷ്യത്തോടെയാണ് അവരുടെ ചിന്തകള്‍ പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ അവര്‍ക്ക് പാകിസ്ഥാനുമായി ചേര്‍ന്ന് എന്തോ ചെയ്യാനുണ്ട്. അതുകൊണ്ട് ഇത് വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല. 

ഇത് പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ രൂപ്പപെടുത്തിയെടുത്ത അതിര്‍ത്തി പ്രശ്‌നമാണ്. അവര്‍ പ്രത്യേക രീതിയില്‍ സമ്മര്‍ദം ചെലുത്താനാണ് ആലോചിക്കുന്നത്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന സങ്കല്‍പ്പം ഞങ്ങള്‍ തകര്‍ക്കുമെന്നാണ് അടിസ്ഥാനപരമായി അവര്‍ നരേന്ദ്ര മോദിയോടു പറയുന്നത്.- രാഹുല്‍ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com