15 ദിവസത്തിനിടെ മരിച്ചത് അമ്മയും നാല്‌ ആൺമക്കളും ; കോവിഡിൽ പകച്ച് കുടുംബം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2020 09:38 PM  |  

Last Updated: 21st July 2020 09:38 PM  |   A+A-   |  

covid_19_death

 

റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കിടയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് അമ്മയും നാല്‌ ആൺമക്കളും കോവിഡ് ബാധിതരായി മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് 15 ദിവസത്തിനിടയിലാണ് അഞ്ച് പേരും മരിച്ചത്. 

ജൂണിൽ ബന്ധുവിന്റെ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ 88-കാരിയായ അമ്മയെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലായ് 4-ന് ഇവർ മരിച്ചു. 

മക്കളെല്ലാവരും ചേർന്ന് അമ്മയുടെ ശവസംസ്‌കാര ചടങ്ങുകൾ നടത്തിയതിന് ശേഷമാണ് കോവിഡ്  ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ആറ്‌ ആൺമക്കളുള്ള ഇവരുടെ നാല്‌ മക്കൾക്ക് രോ​ഗബാ‌‌ധ സ്ഥിരീകരിച്ചു. നാലാമത്തെ മകൻ കാൻസർ മൂലമാണ് മരണപ്പെട്ടത്.