കർണാടകയിൽ ഇന്നുമാത്രം മരിച്ചത് 61 പേർ, 3,649 പേർക്ക് കോവിഡ്; ബെംഗളൂരുവിൽ അടക്കം നാളെ മുതൽ ലോക്ഡൗൺ ഇല്ല

ഇതോടെ കർണാടകയിലെ ആകെ രോ​ഗികളുടെ എണ്ണം  71,069 ആയി
കർണാടകയിൽ ഇന്നുമാത്രം മരിച്ചത് 61 പേർ, 3,649 പേർക്ക് കോവിഡ്; ബെംഗളൂരുവിൽ അടക്കം നാളെ മുതൽ ലോക്ഡൗൺ ഇല്ല

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് 3649 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകയിലെ ആകെ രോ​ഗികളുടെ എണ്ണം  71,069 ആയി. ഇതിൽ 44,140 ആക്ടീവ് കേസുകളാണ്. 61 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,464 ആയി.

അതേസമയം ബെംഗളൂരുവിൽ അടക്കം കർണാടകയിൽ ഒരിടത്തും നാളെ (ജൂലായ് 22) മുതൽ ലോക്ക്ഡൗൺ ഉണ്ടാവില്ല. ബുധനാഴ്ച മുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഒൻപത് ദിവസം നീണ്ട ലോക്ക്ഡൗൺ ബെംഗളൂരു അർബൻ - റൂറൽ ജില്ലകളിൽ ബുധനാഴ്ച പുലർച്ചെ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ട പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയവരാണ് കർണാടകയിൽ കോവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കിയെന്നും യെദ്യൂരപ്പ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com