ഡല്‍ഹി ജനതയുടെ 23 ശതമാനം പേരെയും കോവിഡ് ബാധിച്ചു, ഭൂരിഭാഗം ആളുകളും രോഗലക്ഷണം ഇല്ലാത്തവര്‍: സര്‍ക്കാര്‍ റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നായ രാജ്യതലസ്ഥാനത്ത് 23 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നായ രാജ്യതലസ്ഥാനത്ത് 23 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട്.  ഇതില്‍ നല്ലൊരു ശതമാനം ആളുകളും രോഗലക്ഷണമില്ലാത്തവരെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് വ്യാപനത്തെ സംബന്ധിച്ച സിറോ പ്രിവലന്‍സ് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രക്തത്തിലെ സെറത്തിന്റെ അളവ് കണക്കാക്കി രോഗാണു സാന്നിധ്യം കണ്ടെത്തുന്നതാണ് സിറോ പ്രിവലന്‍സ് പരിശോധന. കഴിഞ്ഞ ആറുമാസത്തെ ഡല്‍ഹിയിലെ സ്ഥിതിഗതികളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജനതയുടെ 23.48 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ ചില മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി കണ്ടത്. കോവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

അതേസമയം രോഗം ബാധിച്ചവരില്‍ നല്ലൊരു ശതമാനംപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് ഗൗരവതരമാണ്. നിലവില്‍ ഡല്‍ഹി ജനസംഖ്യയിലെ നല്ലൊരു ശതമാനം ആളുകള്‍ അപകട പരിധിയിലുളളവരാണ്.  അതിനാല്‍ കോവിഡ് വ്യാപനത്തിന് സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികള്‍ അതേപോലെ തുടരണമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 21000 സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com