2,400 ഗ്രാമങ്ങളെ മുക്കി; കുലംകുത്തിയൊഴുകി ബ്രഹ്മപുത്ര; അസം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 115ആയി (വീഡിയോ)

26 ജില്ലകളിലായി 26 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് പുറുത്തുവരുന്ന കണക്കുകള്‍
2,400 ഗ്രാമങ്ങളെ മുക്കി; കുലംകുത്തിയൊഴുകി ബ്രഹ്മപുത്ര; അസം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 115ആയി (വീഡിയോ)

ഗുവാഹത്തി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചിവരുടെ എണ്ണം 115ആയി. 26 ജില്ലകളിലായി 26 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് പുറുത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 89പേര്‍ വെള്ളപ്പൊക്കത്തിലും 26പേര്‍ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. 

ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അപകട രേഖയില്‍ നിന്നും എട്ടു സെന്റീമീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ബ്രഹ്മപുത്രയിലെ ജലനിരപ്പ്. കനത്ത മഴ തുടരുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് കൂടുതല്‍ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റര്‍ കൂടി ഉയരുമെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com