27,000 രൂപയ്ക്ക് 13-കാരിയെ സഹോദരൻ സെക്‌സ് റാക്കറ്റിന് വിറ്റു; സഹായംതേടി പൊലീസിനെ വിളിച്ച് പെൺകുട്ടി, ഒടുവിൽ രക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2020 09:22 PM  |  

Last Updated: 22nd July 2020 09:23 PM  |   A+A-   |  

RAPE

 

വിജയവാഡ: സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്ന് 13 വയസ്സുകാരിയെ പൊലീസ് മോചിപ്പിച്ചു. സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ വീട്ടുടമയെ അറസ്റ്റ് ചെയ്തു. സഹോദരനും ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ റാക്കറ്റിന് കൈമാറിയതെന്നും സിങ്കരായകോണ്ടയിലെ ഒരു വീട്ടിൽനിന്നാണ് പെൺകുട്ടിയെ രക്ഷപെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

27,000 രൂപയ്ക്കാണ് പെൺകുട്ടിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.  പെൺകുട്ടിതന്നെയാണ് പൊലീസിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും ഉടൻതന്നെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ് സംഘം സ്ഥലത്തെത്തികയായിരുന്നെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

മാതാപിതാക്കൾ തമ്മിൽ കലഹത്തിലായിരുന്നതിനാൽ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ജൂലായ് 12-ന് സഹോദരനും ഭാര്യയും പെൺകുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിയതിന് ശേഷമാണ് താൻ കെണിയിൽപ്പെട്ടതായി പെൺകുട്ടിക്ക് മനസിലായത്.