പുതിയ കട തുടങ്ങാന്‍ വായ്പയ്ക്ക് അപേക്ഷിച്ചു ; ലോണ്‍ നിഷേധിച്ച ബാങ്ക് ചായക്കച്ചവടക്കാരന് നല്‍കിയത് 'അപ്രതീക്ഷിത പ്രഹരം', അമ്പരപ്പ്

കുരുക്ഷേത്രയിലെ ചായക്കച്ചവടക്കാരനാണ് ബാങ്ക് നല്‍കിയ നോട്ടീസ് കണ്ട് തളര്‍ന്നുപോയത്
പുതിയ കട തുടങ്ങാന്‍ വായ്പയ്ക്ക് അപേക്ഷിച്ചു ; ലോണ്‍ നിഷേധിച്ച ബാങ്ക് ചായക്കച്ചവടക്കാരന് നല്‍കിയത് 'അപ്രതീക്ഷിത പ്രഹരം', അമ്പരപ്പ്


കുരുക്ഷേത്ര : കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഉപജീവനം വഴിമുട്ടിയപ്പോള്‍ വായ്പയ്ക്ക് അപേക്ഷിച്ച ചായക്കച്ചവടക്കാരന് ബാങ്ക് നല്‍കിയത് തല കറക്കുന്ന നോട്ടീസ്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ചായക്കച്ചവടക്കാരനാണ് ബാങ്ക് നല്‍കിയ നോട്ടീസ് കണ്ട് തളര്‍ന്നുപോയത്. വായ്പയ്ക്കായുള്ള അപേക്ഷ നിരസിക്കുക മാത്രമല്ല, 50 കോടി രൂപയുടെ കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കാനും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. 

റോഡരികില്‍ ചായ വിറ്റ് കുടുംബം പുലര്‍ത്തിയിരുന്ന കുരുക്ഷേത്ര സ്വദേശി രാജ്കുമാറിനാണ് ബാങ്കിന്റെ അപ്രതീക്ഷിത പ്രഹരം. കോവിഡിനെ തുടര്‍ന്ന് കച്ചവടം മോശമായി. സാമ്പത്തികമായി വളരെ കഷ്ടത്തിലായി. ഇതോടെ മറ്റെന്തെങ്കിലും സംരംഭം തുടങ്ങുക ലക്ഷ്യമിട്ടാണ് ബാങ്കിനെ സമീപിച്ചത്. 

ബാങ്കില്‍ ലോണിന് അപേക്ഷിച്ചപ്പോള്‍, തന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം വായ്പ തരാനാകില്ലെന്നും, മുന്‍ കുടിശ്ശികയായ 50 കോടി രൂപ ഉടന്‍ അടയ്ക്കാനും നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഒരു ബാങ്കില്‍ നിന്നും താന്‍ ഇതുവരെ ഒരു വായ്പ പോലും എടുത്തിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com