വലിപ്പത്തിലും ഉയരത്തിലും മുന്‍പന്തിയില്‍; അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത് ഉജ്ജ്വലമായ രാമ ക്ഷേത്രം

വലിപ്പത്തിലും ഉയരത്തിലും മുന്‍പന്തിയില്‍; അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത് ഉജ്ജ്വലമായ രാമ ക്ഷേത്രം
വലിപ്പത്തിലും ഉയരത്തിലും മുന്‍പന്തിയില്‍; അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത് ഉജ്ജ്വലമായ രാമ ക്ഷേത്രം

ലഖ്‌നൗ: അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ രാമ ക്ഷേത്രം ഉയരത്തിന്റെയും വലിപ്പത്തിന്റേയും കാര്യത്തില്‍ മുന്‍പന്തിയിലാകും. വാസ്തു ശില്‍പ്പിയും അയോധ്യ ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്‍പ്പിയായ സി സോംപുരയുടെ മകനുമായ നിഖില്‍ സോംപുരയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

1988ലാണ് പുതിയ ക്ഷേത്രത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. സി സോംപുരയാണ് രൂപരേഖ വരച്ചത്. 

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച രേഖയില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്ന് നിഖില്‍ വ്യക്തമാക്കി. 141 അടിയാണ് അന്ന് ഉയരം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത് 161 അടി ഉയരത്തിലാണ്. ഒപ്പം അധികമായി രണ്ട് മണ്ഡപങ്ങള്‍ കൂടി നിര്‍മിക്കും. നിഖില്‍ വ്യക്തമാക്കി. 

മുപ്പത് വര്‍ഷം മുമ്പത്തെ അവസ്ഥയല്ല ഇപ്പോള്‍. കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട് ഇപ്പോള്‍ അയോധ്യയില്‍. പുതിയ ക്ഷേത്രം വരുമ്പോള്‍ ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. അതിനാല്‍ കെട്ടിടത്തില്‍ സ്ഥല സൗകര്യങ്ങള്‍ അനിവാര്യമാണ്. അതിനാലാണ് വലിപ്പം കൂട്ടാന്‍ തീരുമാനിച്ചതെന്നും നിഖില്‍ പറഞ്ഞു. 

1988ല്‍ തീരുമാനിച്ച കണക്കില്‍ തന്നെയാണ് ക്ഷേത്ര നിര്‍മാണം. അന്നത്തെ കണക്കനുസരിച്ച് നിര്‍മിച്ചിട്ടുള്ള തൂണുകളും മറ്റും നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ ഉയരത്തിലും രണ്ട് മണ്ഡപങ്ങള്‍ അധികമായി ചേര്‍ത്തതും മാത്രമാണ് പുതിയ മാറ്റങ്ങള്‍- നിഖില്‍ കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയ്ക്ക് ശേഷം ക്ഷേത്ര നിര്‍മാണത്തിന് തുടക്കമാകും. യന്ത്രസാമഗ്രികള്‍ സഹിതം ലാര്‍സന്‍ ആന്റ് ട്യൂബ്രോയുടെ ടീം സ്ഥലത്തെത്തിയിട്ടുണ്ട്.  അടിത്തറയുടെ പണി ഉടന്‍ ആരംഭിക്കും. പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍ മൂന്നര വര്‍ഷം വരെ എടുക്കുമെന്നും നിഖില്‍ പറഞ്ഞു. 

ഓഗസ്റ്റ് മൂന്നിന് ഗൗരി ഗണേശ പൂജ, നാലിന് രാംരാച്ച എന്ന ചടങ്ങും നടക്കും. തുടര്‍ന്നാണ് അഞ്ചിന് ഭൂമി പൂജയോടെ നിര്‍മാണത്തിന് തുടക്കമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com