100 രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു; പതിനാലുകാരന്‍ മുട്ടകച്ചവടം നടത്തിയ ഉന്തുവണ്ടി തകര്‍ത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ ( വീഡിയോ)

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് പിടിച്ചുകയറാന്‍ ബുദ്ധിമുട്ടുന്നതിനിടെ, അധികൃതരുടെ ക്രൂരത
100 രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു; പതിനാലുകാരന്‍ മുട്ടകച്ചവടം നടത്തിയ ഉന്തുവണ്ടി തകര്‍ത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ ( വീഡിയോ)

ഭോപ്പാല്‍: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് പിടിച്ചുകയറാന്‍ ബുദ്ധിമുട്ടുന്നതിനിടെ, അധികൃതരുടെ ക്രൂരത. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപജ്ജീവനം നഷ്ടമായതോടെ, നിരവധിപ്പേര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് തെരുവോരങ്ങളില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയെയാണ് ആശ്രയിക്കുന്നത്. അത്തരത്തില്‍ വില്‍പ്പന നടത്തിയ ഒരു പതിനാലുകാരന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കൈക്കൂലി നല്‍കാത്തതിന്റെ പ്രകോപനത്തില്‍ 14 വയസുകാരന്‍ മുട്ടകച്ചവടം നടത്താന്‍ ഉപയോഗിച്ച ഉന്തുവണ്ടി തകര്‍ത്തതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൈക്കൂലിയായി ആവശ്യപ്പെട്ട നൂറ് രൂപ നല്‍കാത്തതിന്റെ പേരിലായിരുന്നു ക്രൂരതയെന്ന് പതിനാലുകാരന്‍ ആരോപിക്കുന്നു.

ഒന്നെങ്കില്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റുക, അല്ലാത്തപക്ഷം നൂറ് രൂപ നല്‍കാന്‍ നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതില്‍ കുപിതരായ ഉദ്യോഗസ്ഥര്‍ ഉന്തുവണ്ടി മറിച്ചിടുകയായിരുന്നുവെന്ന് പതിനാലുകാരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com