അയോധ്യയിലെ ഭൂമി പൂജയ്ക്കായി ആര്‍എസ്എസ് ആസ്ഥാനത്തു നിന്ന് മണ്ണ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍പുള്ള ഭുമി പുജയ്ക്കായി ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുളള മണ്ണ് അയച്ചു
അയോധ്യയിലെ ഭൂമി പൂജയ്ക്കായി ആര്‍എസ്എസ് ആസ്ഥാനത്തു നിന്ന് മണ്ണ്


നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍പുള്ള ഭുമി പുജയ്ക്കായി ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുളള മണ്ണ് അയച്ചതായി  വിഎച്ച്പി നേതാവ്. ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ. നാഗ്പൂരിലെ രാംടെക് ക്ഷേത്രത്തിലെ മണ്ണും അഞ്ച് നദികള്‍ സംഗമിക്കുന്നതിലെ വെള്ളവും പൂജയ്ക്ക് അയച്ചതായി വിശ്വഹിന്ദുപരിഷത്ത് പ്രാന്ത പ്രമുഖ് ഗോവിന്ദ ഷിന്‍ഡെ പറഞ്ഞു.

ഭൂമി പൂജയ്ക്കായി രാജ്യത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും വെള്ളവും ശേഖരിക്കാന്‍ പരിപാടിയിട്ടിരുന്നു. ഈ ദിവസം ആയിക്കണക്കിനാളുകളുടെ സാന്നിധ്യത്തിലാവണം പൂജയെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു.

പെട്ടെന്നാണ് അയോധ്യയില്‍ ഭൂമി പൂജ നടത്താന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ പരമാവധി സ്ഥലത്തുനിന്ന് മണ്ണും വെള്ളവും ശേഖരിച്ച് അയോധ്യയിലേക്ക് അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്തുനിന്നും രാംടെക് ക്ഷേത്രത്തില്‍നിന്നും നാഗ്പൂരിലെ അഞ്ച് നദികളുടെ സംഗമസ്ഥാനത്തുനിന്നും വെള്ളം ശേഖരിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു. വ്യാഴാഴ്ച മണ്ണും വെള്ളവും ക്വറിയര്‍ വഴി അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ച സ്ഥലത്ത് ഓഗസ്റ്റ് അഞ്ചിന് ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും.ഭൂമി പൂജ ഉച്ചയോടെയാണെന്നും അതിനുമുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാരിയിലും താല്‍ക്കാലിക രാംലല്ല ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തുമെന്നും രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസറ്റ് അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്ന കാര്യം കണക്കിലെടുത്ത് 150 ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 200 പേരായിരിക്കും ഭൂമിപൂജയില്‍ പങ്കെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com