കൊറോണ വൈറസിനെ തുരത്തും ഈ 'പപ്പടം', കമ്പനിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി, വിവാദം ( വീഡിയോ)

കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുളളത് എന്ന അവകാശവാദവുമായി വിപണിയില്‍ ഇറക്കിയ പപ്പടത്തിന്റെ നിര്‍മ്മാതാക്കളെ അഭിനന്ദിച്ച കേന്ദ്രമന്ത്രിയുടെ നടപടി വിവാദത്തില്‍
കൊറോണ വൈറസിനെ തുരത്തും ഈ 'പപ്പടം', കമ്പനിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി, വിവാദം ( വീഡിയോ)

ന്യൂഡല്‍ഹി:  കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുളളത് എന്ന അവകാശവാദവുമായി വിപണിയില്‍ ഇറക്കിയ പപ്പടത്തിന്റെ നിര്‍മ്മാതാക്കളെ അഭിനന്ദിച്ച കേന്ദ്രമന്ത്രിയുടെ നടപടി വിവാദത്തില്‍. കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുളളത് എന്ന അവകാശവാദവുമായി പുറത്തിറക്കിയ ഭാഭിജി പപ്പടത്തിന്റെ നിര്‍മ്മാതാക്കളെ അഭിനന്ദിച്ച കേന്ദ്ര ജലവിഭവ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പുറത്തുവന്ന വീഡിയോയ്‌ക്കെതിരെ വ്യാപകമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 
ഭാഭിജി പപ്പടത്തിന്റെ രണ്ട് പാക്കറ്റുകള്‍ ഉയര്‍ത്തിക്കാണിച്ച് മന്ത്രി നില്‍ക്കുന്ന വീഡിയോയാണ് വിവാദമായത്. 'കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ആന്റിബോഡി രൂപപ്പെടാന്‍ സഹായകമായ ഉത്പന്നവുമായി ഒരു കമ്പനി രംഗത്തുവന്നിരിക്കുകയാണ്.  കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ ഉത്പന്നവുമായി വന്ന കമ്പനിയെ അഭിനന്ദിക്കുന്നു'- മന്ത്രി പറഞ്ഞു.

അശാസ്ത്രീയതയെ പ്രോത്സാഹിപ്പിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിര്‍വധിപ്പേരാണ് വിമര്‍ശനവുമായി വന്നത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന കമന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com