കോവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചു, ഗതാഗത സൗകര്യമില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം, പ്രതിഷേധം (വീഡിയോ)

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചതില്‍ പ്രതിഷേധം.
കോവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചു, ഗതാഗത സൗകര്യമില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം, പ്രതിഷേധം (വീഡിയോ)

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചതില്‍ പ്രതിഷേധം. ഹൈദരാബാദ് ഇഎസ്‌ഐ ആശുപത്രി ശ്മശാനത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 50 രോഗികളുടെ മൃതദേഹമാണ് കൂട്ടത്തോടെ സംസ്‌കരിച്ചത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ് ഒരേ സമയം 50 മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കേണ്ടി വന്നതെന്ന് തെലങ്കാന മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ കെ രമേശ് റെഡ്ഡി പറയുന്നു. ഇവര്‍ ഒരു ദിവസം മരിച്ചവരല്ല. രണ്ടു മൂന്നു ദിവസം മുന്‍പ് മരിച്ചവരും ഇതില്‍ ഉള്‍പ്പെടും. ഗതാഗത സൗകര്യങ്ങളുടെ കുറവ് കൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തുവന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത് ഏഴു പേരെ മാത്രമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സീതാക്ക ട്വീറ്റ് ചെയ്തു. എന്നാല്‍ ഇഎസ്‌ഐയുടെ ശ്മശാനത്തില്‍ 30 ലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി സീതാക്ക ആരോപിച്ചു. വൈറസ് ബാധയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലുളള കഴിവില്ലായ്മ മൂലം സര്‍ക്കാര്‍ കണക്കുകള്‍ തെറ്റായി നല്‍കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

തെലങ്കാനയില്‍ കോവിഡ് ബാധിതര്‍ 50000 കടന്നിരിക്കുകയാണ്. ഹൈദരാബാദ് മേഖലയിലാണ് സ്ഥിതി രൂക്ഷം. ഇന്നലെ മാത്രം 662 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com