അറുതിയില്ലാതെ രോഗവ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് 9,251 കോവിഡ് ബാധിതര്‍, 257 മരണം

3,66,368പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 1,45,481പേര്‍ ചികിത്സയിലാണ്. 2,07,194പേര്‍ രോഗമുക്തരായി. 
അറുതിയില്ലാതെ രോഗവ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് 9,251 കോവിഡ് ബാധിതര്‍, 257 മരണം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം ബാധിച്ചത് 9,251പേര്‍ക്ക്. 257പേര്‍ മരിച്ചു. 3,66,368പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 1,45,481പേര്‍ ചികിത്സയിലാണ്. 2,07,194പേര്‍ രോഗമുക്തരായി. 

അതേസമയം, കോവിഡ് ബാധിതരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയ ആശുപത്രിയുടെ ലൈസന്‍സ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. താനെയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് നടപടി. 

ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നുണ്ടൊ എന്നറിയാന്‍ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ച സമതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 12വരെ ചികിത്സിച്ച 797 രോഗികളില്‍ നിന്ന് 6,08,900 രൂപയുടെ അധിക ബില്ല് ഈടാക്കിയതായാണ് സമിതി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com