ആറ് കിലോമീറ്റര്‍ മാത്രം ദൂരം; കോവിഡ് ബാധിച്ച കുട്ടികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത് 9,200 രൂപ!

ആറ് കിലോമീറ്റര്‍ മാത്രം ദൂരം; കോവിഡ് ബാധിച്ച കുട്ടികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത് 9,200 രൂപ!
ആറ് കിലോമീറ്റര്‍ മാത്രം ദൂരം; കോവിഡ് ബാധിച്ച കുട്ടികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത് 9,200 രൂപ!

കൊല്‍ക്കത്ത: കോവിഡ് സ്ഥിരീകരിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ആറ് കിലോമീറ്റര്‍ യാത്രക്ക് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത് 9,000 രൂപ!. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായ ഒന്‍പത് മാസവും ഒന്‍പത് വയസും പ്രായമുള്ള കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാനായാണ് മാതാപിതാക്കള്‍ ആംബുലന്‍സ് വിളിച്ചത്. അപ്പോഴാണ് ഡ്രൈവര്‍ ഇത്രയും ഭീമമായ വാടക ആവശ്യപ്പെട്ടത്. 

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. കുട്ടികളെ ആദ്യം പരിശോധനയ്ക്ക് വിധേയരാക്കിയത് പാര്‍ക്ക് സര്‍ക്കസിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ ഹെല്‍ത്തിലായിരുന്നു. ഇവിടെ നിന്ന് കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമാണുള്ളത്. 

ആബുലന്‍സുമായി ഡ്രൈവര്‍ ഐസിഎചില്‍ എത്തി. കുട്ടികളും ഭാര്യയും വണ്ടിയില്‍ കയറുകയും ചെയ്തു. അപ്പോഴാണ് ഡ്രൈവര്‍ വാടകയായി 9,200 രൂപയാകുമെന്ന് പറഞ്ഞത്. കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. ആറ് കിലോമീറ്റര്‍ മാത്രമുള്ള ദൂരത്തിന് ഇത്രയും ഭീമമായ തുക അധികമാണെന്നും ഇത് നല്‍കാന്‍ തന്റെ കൈയിലില്ലെന്നും ഡ്രൈവറോട് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യണമെന്നും അപേക്ഷിച്ചു. എന്നാല്‍ ഡ്രൈവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്നു കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.

പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ ക്ഷുഭിതനായി കുട്ടികള്‍ക്ക് വച്ചിരുന്ന ഓക്‌സിജന്‍ പിന്തുണ തട്ടിമാറ്റി. ഭാര്യയെ ബലമായി വണ്ടിയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചുവെന്നും ഭര്‍ത്താവ് പറയുന്നു. 

ഒടുവില്‍ ഐസിഎചിലെ ഡോക്ടര്‍മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ആറ് കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചാല്‍ 2000 രൂപ നല്‍കാമെന്ന ഉറപ്പ് ഡ്രൈവര്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com