നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്
നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

ടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് നാവികസേന. തമിഴ്‌നാട് രാമേശ്വരത്തിന് അടുത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഒരു മത്സ്യ ബന്ധന ബോട്ട് മറിഞ്ഞെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സന്ദേശം എത്തിയതിനെ തുടര്‍ന്നാണ് ഐഎന്‍എസ് പരുന്ത് കപ്പലില്‍ നിന്ന് നേവല്‍ ഹെലികോപ്റ്റര്‍ കടലിലേക്ക് തിരിച്ചത്.

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്. എട്ടുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തിയിരുന്നു. മറ്റു നാലുപേലെ നാവികസേന രക്ഷപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com