ബംഗളൂരു നഗരത്തില്‍ 3,000ലധികം കോവിഡ് രോഗികളെ കാണാനില്ല; മുങ്ങിയവരെ കണ്ടെത്താന്‍ തീവ്രശ്രമം, ആശങ്കയോടെ ഐടി കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂവായിരത്തിലധികം ആളുകളെ കണ്ടെത്താനായില്ല
ബംഗളൂരു നഗരത്തില്‍ 3,000ലധികം കോവിഡ് രോഗികളെ കാണാനില്ല; മുങ്ങിയവരെ കണ്ടെത്താന്‍ തീവ്രശ്രമം, ആശങ്കയോടെ ഐടി കേന്ദ്രം

ബംഗളൂരു:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂവായിരത്തിലധികം ആളുകളെ കണ്ടെത്താനായില്ല. ബംഗളൂരു നഗരത്തിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി 3,338 പേരെ കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനുളള തീവ്രശ്രമത്തിലാണ് അധികൃതര്‍.

നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ഏഴു ശതമാനം വരും കാണാതായവര്‍. നഗരത്തില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ പതിനാലു ദിവസത്തിനിടെ 27000 പേര്‍ക്കാണ് നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.  അതുവരെ 16000 പേര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ദിവസങ്ങള്‍ക്കിടയിലുളള ഈ ഗണ്യമായ വര്‍ധന.

കര്‍ണാടകയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയും ബംഗളൂരു നഗരത്തിലാണ്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാതായവരെ കണ്ടെത്താനുളള ശ്രമം തീവ്രമായി നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സാമ്പിള്‍ നല്‍കിയ സമയത്ത് ചിലര്‍ തെറ്റായ മേല്‍വിലാസവും മൊബൈല്‍ നമ്പറും നല്‍കിയത് മൂലമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. പരിശോധനാഫലം പോസിറ്റീവായ ശേഷം മുങ്ങിയവരും ഉള്‍പ്പെടുന്നതായും ബംഗളൂരു നഗരസഭ അറിയിച്ചു.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസവും 5000ലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90000 കടന്നു. ബംഗളൂരു നഗരത്തില്‍ മാത്രം രണ്ടായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com