മെഴ്‌സിഡസ് കാറില്‍ സഞ്ചരിച്ച് മോഷ്ടാവ്, തോക്ക് ചൂണ്ടി പണം കവരും; പ്രതിയെ വലയിലാക്കി പൊലീസ് 

ആഡംബര കാറായ മെഴ്‌സിഡസില്‍ സഞ്ചരിച്ച് തോക്ക് ചൂണ്ടി ആളുകളെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ആഡംബര കാറായ മെഴ്‌സിഡസില്‍ സഞ്ചരിച്ച് തോക്ക് ചൂണ്ടി ആളുകളെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അമര്‍സിങ്ങാണ് അറസ്റ്റിലായത്. 

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ആഡംബര കാറായ മെഴ്‌സിഡസ് കാറില്‍ പുറത്തിറങ്ങിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു രീതി. വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം തോക്ക് ചൂണ്ടിയാണ് പണം തട്ടിയിരുന്നത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുമെന്ന് ഭയപ്പെടുത്തിയാണ് പണം തട്ടിയിരുന്നതെന്നും പൊലീസ് പറയുന്നു.

ജൂലൈ 21ന് സമാനമായ തട്ടിപ്പ് നടത്തി. തട്ടിപ്പിന് ഇരയായ ആള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com