28കാരന്‍ 20 സെന്റിമീറ്റര്‍ നീളമുളള കത്തി വിഴുങ്ങി, മൂന്ന് മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ; കരളില്‍ നിന്ന് പുറത്തെടുത്തു

മയക്കുമരുന്നിന് അടിമയായ യുവാവ് 20 സെന്റിമീറ്റര്‍ നീളമുളള കത്തി പൂര്‍ണമായി വിഴുങ്ങി
28കാരന്‍ 20 സെന്റിമീറ്റര്‍ നീളമുളള കത്തി വിഴുങ്ങി, മൂന്ന് മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ; കരളില്‍ നിന്ന് പുറത്തെടുത്തു

ന്യൂഡല്‍ഹി: മയക്കുമരുന്നിന് അടിമയായ യുവാവ് 20 സെന്റിമീറ്റര്‍ നീളമുളള കത്തി പൂര്‍ണമായി വിഴുങ്ങി. ഡല്‍ഹി എയിംസില്‍ നടന്ന അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കരളില്‍ നിന്ന് കത്തി പുറത്തെടുത്തു. 28കാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹരിയാന സ്വദേശിയായ യുവാവ് ഒന്നര മാസം മുന്‍പാണ് കത്തി വിഴുങ്ങിയത്. മയക്കുമരുന്നിന് അടിമയായ യുവാവിന് യഥാസമയം മരിജുവാന കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കത്തി വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ആഴ്ചകളോളം സാധാരണനിലയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയ യുവാവിന് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കടുത്ത വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. കത്തി വിഴുങ്ങിയ കാര്യം കുടുബക്കാര്‍ക്ക് അറിയില്ലായിരുന്നു.

തുടര്‍ന്ന് നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കത്തി പുറത്തെടുത്തത്. കരളില്‍ നിന്നാണ് കത്തി പുറത്തെടുത്തത്. എക്‌സറേയിലൂടെയാണ് കത്തി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശസ്ത്രക്രിയയില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ പോലും മരണം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com