കോവിഡ് ഭീതിയില്‍ ആംബുലന്‍സില്‍ കയറ്റാന്‍ ആരും തയ്യാറായില്ല, കുഴഞ്ഞ് വീണ് കിടന്നത് അരമണിക്കൂര്‍; വൈറസ് സംശയിക്കുന്നയാള്‍ക്ക് ദാരുണാന്ത്യം

വൈറസ് ഭീതിയില്‍ ആംബുലന്‍സില്‍ കയറ്റാന്‍ ആരും തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് കോവിഡ് സംശയിക്കുന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: വൈറസ് ഭീതിയില്‍ ആംബുലന്‍സില്‍ കയറ്റാന്‍ ആരും തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് കോവിഡ് സംശയിക്കുന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു.  പലചരക്ക് കച്ചവടക്കാരനായ മാധവ് നാരായണ്‍ ദത്തയാണ് ആംബുലന്‍സിലേക്ക് നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് നാരായണ്‍ ദത്ത് കുഴഞ്ഞുവീണ് മരിച്ചത്.

ആംബുലന്‍സില്‍ കയറ്റാന്‍ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ചു. കോവിഡ് ഭീതിയില്‍ ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റാന്‍ ഭാര്യ സഹായിച്ചുവെങ്കിലും മാര്‍ഗമധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷവും ആരും മുന്നോട്ടുവന്നില്ല എന്ന് ഭാര്യ ആരോപിക്കുന്നു. ഒടുവില്‍ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവിന് ഓക്‌സിജന്‍ നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ഭാര്യ അല്‍പ്പന ദത്ത ആരോപിക്കുന്നു. 

സഹായത്തിന് ആരെങ്കിലും മുന്നോട്ട് വന്നിരുന്നുവെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്നും ഭാര്യ പറയുന്നു. 30 മിനിറ്റാണ് ഗേറ്റിന് പുറത്ത് നാരായണ്‍ ദത്ത കിടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com