പാര്‍സികള്‍ക്ക് പ്രത്യേക പരിഗണന, ആവശ്യത്തിന് വാക്‌സിന്‍ കരുതിവെയ്ക്കും; സെറം സിഇഒ

ജനസംഖ്യ കുറഞ്ഞുവരുന്ന പാര്‍സി സമുദായത്തിനായി എത്ര ഡോസ് മാറ്റിവെയ്ക്കും എന്നതിനെ കുറിച്ച് പൂനാവാല പ്രതികരിച്ചില്ല
പാര്‍സികള്‍ക്ക് പ്രത്യേക പരിഗണന, ആവശ്യത്തിന് വാക്‌സിന്‍ കരുതിവെയ്ക്കും; സെറം സിഇഒ

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പാര്‍സി സമുദായത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് സെറം കമ്പനി സിഇഒ അഡര്‍ പൂനാവാല.  ജനസംഖ്യ കുറഞ്ഞുവരുന്ന പാര്‍സി സമുദായത്തിനായി എത്ര ഡോസ് മാറ്റിവെയ്ക്കും എന്നതിനെ കുറിച്ച് പൂനാവാല പ്രതികരിച്ചില്ല.

ഓക്‌സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ്. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പാര്‍സി സമുദായത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് അഡര്‍ പൂനാവാല ട്വിറ്ററിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

സമുദായത്തിന്റെ ആവശ്യത്തേക്കാള്‍ ഏറെ കരുതിവെയ്ക്കും. കമ്പനിയുടെ നിലവിലെ ഉല്‍പ്പാദനശേഷി അനുസരിച്ച് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്ന ഡോസ് തന്നെ പാര്‍സി സമുദായത്തിന് ധാരാളമാണെന്നും പൂനാവാല ട്വിറ്ററില്‍ കുറിച്ചു.  ഈ വര്‍ഷം അവസാനത്തോടെ 40 കോടി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമെന്ന് പൂനാവാല കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

നിലവില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമാകുകയാണ് പരമ പ്രധാനം. തുടര്‍ന്ന് ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ്് ലക്ഷ്യമിടുന്നത്. അസ്ട്രാസെനെക്കയുമായുളള കരാര്‍ അനുസരിച്ച് ഇന്ത്യക്കായി 100 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നത്. കൂടാതെ ചെറുകിട ഇടത്തരം രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും പൂനാവാല പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com