പുലര്‍ച്ചെ അതിക്രമിച്ച് കയറി രണ്ടു യുവാക്കള്‍; ഉറങ്ങിക്കിടന്ന 23 കാരിയെ കഴുത്തുമുറിച്ച് കൊന്നു, സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ച് കയറി 23 കാരിയെ കഴുത്ത് മുറിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫരീദാബാദ്: ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ച് കയറി 23 കാരിയെ കഴുത്തുമുറിച്ച് കൊന്നു. കുടുംബത്തൊടൊപ്പം ഉറങ്ങുകയായിരുന്ന ഭാരതിയെയാണ് രണ്ടു യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

ഹരിയാനയിലെ ഫരീദാബാദിലെ ബല്ലഭ്ഗഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പുലര്‍ച്ചെ 3 മണിക്കിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. 

ഉറങ്ങുകയായിരുന്ന ഭാരതിയുടെ മുറിയില്‍ യുവാക്കള്‍ അതിക്രമിച്ചു കയറുകയായിരുന്നു. 23കാരിയുടെ അമ്മായി ശബ്ദം കേട്ട് ഒച്ചയെടുത്തപ്പോള്‍ ഇവരുടെ കുട്ടികളില്‍ ഒരാളെ കൊല്ലുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com