രാഷ്ട്രീയഭാവി ഇല്ലാതായേക്കാം, എന്നാലും സത്യം പറയും; ചൈനീസ് കയ്യേറ്റം നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍

ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കൈവശപ്പെടുത്തിയെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാഷ്ട്രീയഭാവി ഇല്ലാതായേക്കാം, എന്നാലും സത്യം പറയും; ചൈനീസ് കയ്യേറ്റം നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കൈവശപ്പെടുത്തിയെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ സത്യം മറച്ചുവയ്ക്കുകയാണെന്നും ഇന്ത്യന്‍ മണ്ണില്‍ കയ്യേറ്റം നടത്താന്‍ ചൈനയെ അനുവദിക്കുന്നത് രാജ്യദ്രേഹമാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുന്നതാണ് രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചൈനീസ് കടന്നു കയറ്റത്തില്‍ പ്രധാനമന്ത്രിക്ക് എതിരെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചൈന നമ്മുടെ ഭാഗത്ത് കടന്നുകയറ്റം നടത്തിയെന്ന് വ്യക്തമാണ്. ഇതെന്നെ അസ്വസ്ഥനാക്കുന്നു. ഇതെന്റെ രക്തം തിളപ്പിക്കുന്നു. എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് നമ്മുടെ മണ്ണില്‍ കടന്നു കയറാന്‍ സാധിക്കുന്നത്?' അദ്ദേഹം ചോദിച്ചു.

സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടതിന്റെയും മുന്‍ സൈനികരോട് സംസാരിച്ചതിന്റെയും അടിസ്ഥാനത്താലണ് താനിത് തറപ്പിച്ച് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതായാലും താന്‍ നുണ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടിവന്നേക്കാം, പക്ഷെ താന്‍ ഇക്കാര്യത്തില്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ദി പുറത്തുവിടുന്ന നാലമാത്തെ വീഡിയോ ആണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com