വലയില്‍ കുടുങ്ങിയത് ആപൂര്‍വ മത്സ്യം; 800 കിലോ, വില 20 ലക്ഷം!

കോവിഡ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് കടലമ്മയുടെ അനുഗ്രഹം
വലയില്‍ കുടുങ്ങിയത് ആപൂര്‍വ മത്സ്യം; 800 കിലോ, വില 20 ലക്ഷം!

കൊല്‍ക്കത്ത: കോവിഡ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് കടലമ്മയുടെ അനുഗ്രഹം. 800 കിലോയുള്ള അപൂര്‍വ ഇനത്തില്‍പ്പെട്ട മീനാണ് ബംഗാളിലെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചത്. ഇതിന് ഏതാണ്ട് 20 ലക്ഷത്തോളം വിലലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് അപൂര്‍വഇനത്തില്‍പ്പെട്ട മത്സ്യമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു മത്സ്യത്തെ കണ്ടിട്ടില്ലെന്നും പറക്കുന്ന കപ്പല്‍ പോലെ തോന്നുന്നതായും തൊഴിലാളികള്‍ പറയുന്നു. 

ഒറീസയിലും ഇന്ന് അപൂര്‍വ ഇനത്തില്‍പ്പെട്ട ബ്ലാക്ക് ഫിഷിനെ പിടികൂടിയിരുന്നു. ഇതിനെ കാണാനായി നിരവധി സഞ്ചാരികളും പ്രദേശവാസികളും എത്തിയിരുന്നു. 

ചില്‍ശങ്കര്‍ മീനിനെ ഭാരക്കൂടുതല്‍ കാരണം കരയില്‍ നിന്ന് കയര്‍ കെട്ടിയാണ് മീനിനെ നീക്കിയത്. ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ലോട്ടറിയാണെങ്കിലും വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ടായേക്കും. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി മത്സ്യതൊഴിലാളികള്‍ മോഹനഫിഷേഴ്‌സ് അസോസിയേഷന്‍ കൈമാറി. വിപണയില്‍ എത്തിച്ച ശേഷം മൊത്തക്കച്ചവടത്തില്‍ കിലോയ്ക്ക് 2100 രൂപയ്ക്ക് മത്സ്യം ലേലം ചെയ്തു. മൊത്തത്തില്‍ 20 ലക്ഷത്തോളം രൂപയാണ് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com