ഒരേ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടും സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്തും: പേരറിവാളന്‍

ഒരേ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടും സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്തും: പേരറിവാളന്‍
പേരറിവാളന്‍
പേരറിവാളന്‍

ചെന്നൈ: ആയുധനിയമപ്രകാരം ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന്റെ മോചനത്തിന്റെ വിവരങ്ങള്‍ തേടി, രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന എജി പേരറിവാളന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ദത്തിന്റെ മോചനത്തിലേക്കു നയിച്ച നടപടിക്രമങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് അപേക്ഷ.

സഞ്ജയ് ദത്തും പേരറിവാളനും ഒരേ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടതെന്ന് അഭിഭാഷകന്‍ കെ ശിവകുമാര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സര്‍ക്കാര്‍ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ്, ദത്തിന്റെ മോചനത്തിന്റെ വിശദാംശങ്ങള്‍ തേടുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു.

യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് ദത്തിന്റെ മോചനത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് പേരറിവാളന്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍, ആശയ വിനിമയങ്ങള്‍ തുടങ്ങിയവയാണ് ലഭ്യമാക്കേണ്ടത്. ദത്തിനെ മോചിപ്പിച്ചത് ഭരണഘടനയിലെ 161 അനുച്ഛേദം അനുസരിച്ചാണോ അതോ മഹാരാഷ്ട്രാ ജയില്‍ നിയമങ്ങള്‍ അനുസരിച്ചാണോ അതുമല്ലെങ്കില്‍ സിആര്‍പിസി പ്രകാരമാണോ എന്നു വ്യക്തമാക്കണമെന്നും പേരറിവാളന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com