കോവിഡ് അറിയാന്‍ മാളുകളില്‍ 'സ്‌മെല്‍ ടെസ്റ്റ്' നിര്‍ബന്ധമാക്കണം; മേയര്‍

ഷോപ്പിങ് മാളില്‍ പോകുമ്പോള്‍ താപ പരിശോധന നടത്തിയാല്‍ മാത്രം പോരെന്നും സ്‌മെല്‍ ടെസ്റ്റ് കൂടി നടത്തണമെന്ന് മേയര്‍
കോവിഡ് അറിയാന്‍ മാളുകളില്‍ 'സ്‌മെല്‍ ടെസ്റ്റ്' നിര്‍ബന്ധമാക്കണം; മേയര്‍

ബംഗളൂരു:  ഷോപ്പിങ് മാളില്‍ പോകുമ്പോള്‍ താപ പരിശോധന നടത്തിയാല്‍ മാത്രം പോരെന്നും സ്‌മെല്‍ ടെസ്റ്റ് കൂടി നടത്തണമെന്ന് ബംഗളൂരു മേയര്‍ ഗൗതംകുമാര്‍. സ്‌മെല്‍ ടെസ്റ്റിലൂടെ കോവിഡ് കണ്ടെത്താനാകുമെന്നാണ് ഗൗതം കുമാര്‍ പറയുന്നത്.

ഷോപ്പിങ് മാളിലേക്ക് ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ താപ പരിശോധനയോടൊപ്പം സ്‌മെല്‍ ടെസ്റ്റ് കൂടി നടത്തിയ ശേഷമെ മാളിനകത്തേക്ക് പ്രവേശനം അനുവദിക്കാവൂ. സ്‌മെല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരെ മാളിനകത്തേക്ക് പ്രവേശനം അനുവദിക്കരുത്. ഇത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികള്‍ക്ക് മണവും രുചിയും നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ മണക്കാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്‌. അതിന് ശേഷം മാത്രമെ ആളുകളെ മാളിനുള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. മാളുകളില്‍ ഈ പരിശോധന നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണക്കാനുള്ള കഴിവില്ലാത്തവരെ ഉടന്‍ തന്നെ പരിശോധന നടത്തണം. കോവിഡ് പരിശോധനയ്ക്ക് മണവും മാനദണ്ഡമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

മണവും രുചിയും നഷ്ടമാകുന്നത കോവിഡ് 19 ലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com