റിയൽ എസ്റ്റേറ്റ് ഏജന്റായ 49കാരിയെ കാണാതായി; മൃതദേഹം ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ; ദുരൂഹം

റിയൽ എസ്റ്റേറ്റ് ഏജന്റായ 49കാരിയെ കാണാതായി; മൃതദേഹം ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ; ദുരൂഹം
റിയൽ എസ്റ്റേറ്റ് ഏജന്റായ 49കാരിയെ കാണാതായി; മൃതദേഹം ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ; ദുരൂഹം

ബം​ഗളൂരു: കാണാതായ 49കാരിയുടെ മൃതദേഹം ഫ്ളാറ്റിലെ വാട്ടർ ടാങ്കിൽ കണ്ടെത്തി. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഗൗരി നാഗരാജിന്റെ മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത്. ജൂലായ് 24 മുതൽ ഗൗരിയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഫ്ളാറ്റിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതോടെ ചില അന്തേവാസികൾ പ്ലംബറോട് വാട്ടർ ടാങ്ക് പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്ലംബർ ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.

ഗൗരി നാഗരാജ് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. 

റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഇവർ ചില സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നു. ജയസൂര്യ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം മുഖേന പുരയിടം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഗൗരി ഒട്ടേറേ പേരിൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ ഈ സ്ഥാപനം പണം വാങ്ങിയ ശേഷം ഇടപാടുകാർക്ക് സ്ഥലം നൽകിയില്ല. ഇതേത്തുടർന്ന് ഉപഭോക്താക്കൾ ഗൗരിക്കെതിരേ തിരിഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. 

ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളെ തുടർന്ന് ജയസൂര്യ ഡെവലപ്പേഴ്സ് ഉടമകളായ ഗോപി, ഭാർഗവ, ദേവരാജപ്പ എന്നിവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com