സഭാ സമ്മേളനം 31ന് തന്നെ വിളിച്ചു ചേര്‍ക്കണം; ഗവര്‍ണറോട് ഗെഹലോട്ട് സര്‍ക്കാര്‍

സഭാ സമ്മേളനം 31ന് തന്നെ വിളിച്ചു ചേര്‍ക്കണം; ഗവര്‍ണറോട് ഗെഹലോട്ട് സര്‍ക്കാര്‍
സഭാ സമ്മേളനം 31ന് തന്നെ വിളിച്ചു ചേര്‍ക്കണം; ഗവര്‍ണറോട് ഗെഹലോട്ട് സര്‍ക്കാര്‍

ജയ്പുര്‍: രാജസ്ഥാനില്‍ ഈ മാസം 31ന് നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഗവര്‍ണറെ സമീപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി അടക്കം വീണ്ടും ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി പ്രതാപ് സിങ് അറിയിച്ചു.

നേരത്തെ നിയമസഭാ വിളിക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തിരിച്ചയച്ചിരുന്നു. മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ ശുപാര്‍ശ മടക്കിയത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കുകയാണെന്ന് പ്രതാപ് സിങ് പറഞ്ഞു.

നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന തീരുമാനം സര്‍ക്കാരിന്റെ നിയമപരമായ അവകാശമാണ്. അതിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ക്കാവില്ല. ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ അധികാരമില്ല. എങ്കിലും കാബിനറ്റ് ചര്‍ച്ച ചെയ്ത് മറുപടി നല്‍കുകയാണ്. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സഭ വിളിച്ചുചേര്‍ക്കാനുള്ള ആവശ്യം ഇത്തവണ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തവണയും സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ രാജ്യത്ത് ഭരണഘടനാ വാഴ്ചയില്ലെന്നാണ് അര്‍ഥമെന്ന് പ്രതാപ് സിങ് പറഞ്ഞു.

21 ദിവസത്തെ നോട്ടീസ് വേണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ പത്തു ദിവസം കഴിഞ്ഞു. ഇക്കാര്യം എന്തുകൊണ്ടാണ് ഗവര്‍ണര്‍ നേരത്തെ പറയാതിരുന്നത്? സഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ എന്തു ചെയ്യണം എ്‌ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com