ആംബുലന്‍സ് കിട്ടിയില്ല, വിഡിയോ കോളിലൂടെ ഗര്‍ഭിണിക്ക് സുഖപ്രസവം

അയല്‍ക്കാരായ സ്ത്രീകളുടെ സഹായത്തോടെയാണ് പ്രസവം നടത്തിയത്‌
ആംബുലന്‍സ് കിട്ടിയില്ല, വിഡിയോ കോളിലൂടെ ഗര്‍ഭിണിക്ക് സുഖപ്രസവം

ഹാവേരി: കോവിഡ് സാഹചര്യത്തേതുടര്‍ന്ന് ആംബുലന്‍സ് ലഭ്യമാകാതെ വന്നതിനാല്‍ വിഡിയോ കോള്‍ സഹായത്തിലൂടെ പ്രസവം നടത്തി യുവതി. സിനിമകളില്‍ മാത്രം കണ്ട് പരിചിതമായ മുഹൂര്‍ത്തങ്ങളാണ് വാസവി എന്ന യുവതിക്ക് നേരിടേണ്ടിവന്നത്. അയല്‍ക്കാരായ സ്ത്രീകളുടെ സഹായത്തോടെ ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് നടത്തിയ പ്രസവത്തില്‍ വാസവി ആണ്കുഞ്ഞിന് ജന്മം നല്‍കി.

ഞായറാഴ്ച ഉച്ചയോടെയാണ് വാസവിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും വഴിയുണ്ടായില്ല. കോവിഡ് സാഹചര്യമായതിനാല്‍ ആംബുലന്‍സ് ലഭ്യമാകാതെവന്നതോടെ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെയായി.  നില ഗുരുതരമായതോടെയാണ് അയല്‍ക്കാരായ സ്ത്രീകള്‍ സഹായത്തിനെത്തിയത്. ഇവരിലൊരാളുടെ സുഹൃത്തും കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയനാകാ മന്ദാഗിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇവര്‍ പ്രസവം നടത്തിയത്

വാസവിയുടെ സഹായത്തിനെത്തിയ സ്ത്രീകളില്‍ പലര്‍ക്കും പ്രസവവരീതികളക്കുറിച്ച് ധാരണയുണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അവര്‍ക്ക് കൃത്യമായി ചെയ്യാന്‍ സാധിച്ചു എന്നും ഡോക്ടര്‍ പറഞ്ഞു. പ്രസവശേഷമാണ് ആംബുലന്‍സ് എത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com