ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി; രണ്ട് സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ പിടിയില്‍; ആറ് യുവതികളെ രക്ഷിച്ചു; നടത്തിപ്പുകാരിയെ കാണാനില്ല

ഹൈദാരാബാദ്: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ പിടിയില്‍. ഹൈദരാബാദ് നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘത്തൊണ് പൊലീസും ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇവരുടെ വലയില്‍ കുടുങ്ങിയ ആറ് യുവതികളെ സംയുക്ത സംഘം രക്ഷപ്പെടുത്തി. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്‍കജ്ഗിരി, രാംപള്ളി എന്നിവിടങ്ങളിലാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. രാംപള്ളിയിലെ പ്രധാന നടത്തിപ്പുകാരനായ വംശി റെഡ്ഡിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. പ്രധാന നടത്തിപ്പുകാരില്‍ ഒരാളായ അഞ്ജലി എന്ന സ്ത്രീയും ഇവരുടെ സഹായിയും ഒളിവിലാണ്. രണ്ടിടങ്ങളില്‍ നിന്നായി പശ്ചിമ ബംഗാള്‍, വിജയവാഡ സ്വദേശികളായ യുവതികളെയാണ് രക്ഷിച്ചത്. 

യുവതികളുടെ ഫോട്ടോയും ഫോണ്‍ നമ്പറും നല്‍കിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ വഴി പ്രതിഫലം വാങ്ങി യുവതികളെ ഇടപാടുകാര്‍ പറയുന്ന സ്ഥലത്തെത്തിക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് വ്യക്്തമാക്കി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com