ഒറ്റ ദിനത്തില്‍ അരലക്ഷത്തിലേറെ വൈറസ് ബാധിതര്‍, 775 മരണം; രാജ്യത്ത് കോവിഡ് കേസുകള്‍ 15,83,792

ആദ്യമായാണ് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അരലക്ഷം കടക്കുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 52,123 പേര്‍ക്ക്. 775 പേര്‍ ഈ സമയത്ത് വൈറസ് ബാധ മൂലം മരിച്ചു. ആദ്യമായാണ് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അരലക്ഷം കടക്കുന്നത്.

ഇതുവരെ 15,83,792 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,20,582 പേര്‍ രോഗമുക്തി നേടി. 5,28,242പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്നലെ വരെ 1,81,90,382 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 4,46,642 പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. ഇന്നലെ 9,21േേ1പര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651ആയി.

298പേര്‍ കൂടി മരണത്തിന് കീഴടങ്ങി. 14,463പേരാണ് ആകെ മരിച്ചത്. സംസ്ഥാനത്ത് ആകെ 2,39,755പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. 1,46,128പേരാണ് ചികിത്സയിലുള്ളത്. 59.84 ശതമനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

രോഗവ്യപാനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്നലെ  6,426പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82പേര്‍ മരിച്ചു. 2,34,114പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com