ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കോവിഡ് ബാധിത ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോവിഡ് ബാധിതയായ 23 കാരി ആംബുലന്‍സില്‍  കുഞ്ഞിന് ജന്മം നല്‍കി
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കോവിഡ് ബാധിത ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

അഗര്‍ത്തല: കോവിഡ് ബാധിതയായ 23 കാരി ആംബുലന്‍സില്‍  കുഞ്ഞിന് ജന്മം നല്‍കി. ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ നിന്ന് അഗര്‍ത്തലയിലേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും അഗര്‍ത്തലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് യുവതിയെ ജിബിപി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. യുവതിയുടെ നാട്ടില്‍ നിന്ന്  130കിലോമീറ്റര്‍ അകലെയാണ് ജിബിപി ആശുപത്രി. അതിനിടെ ഇവരെ ജില്ലാ ആശുപത്രിയില്‍ കാണിച്ചെങ്കിലും ആരോഗ്യനില കണക്കിലെടുത്ത് അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. അവിടെ നിന്ന് ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അന്‍പത് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ മൂലയൂട്ടേണ്ടതിനാല്‍ കുഞ്ഞ് അമ്മയ്‌ക്കൊപ്പം ഐസൊലേഷന്‍ വാര്‍ഡിലാണെന്ന് ആര്‍എംഒ  ബിദാന്‍ ഗോസ്വാമി പറഞ്ഞു. അതേസമയം യുവതിയെ പ്രവേശിപ്പിക്കാത്ത ജില്ലാ ആശുപത്രിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com