ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിഞ്ഞു; പ്രിയങ്ക ഉത്തര്‍പ്രദേശിലേക്ക്

ആഗസ്റ്റ് 1ന് മുന്‍പ് വസതി ഒഴിയണമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക വസതി ഒഴിഞ്ഞത്.
ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിഞ്ഞു; പ്രിയങ്ക ഉത്തര്‍പ്രദേശിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ബംഗ്ലാവ് ഒഴിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡല്‍ഹി ലൂട്ടന്‍സ് സോണിലുള്ള താമസ സ്ഥലമാണ് പ്രിയങ്ക ഒഴിഞ്ഞത്. ആഗസ്റ്റ് 1ന് മുന്‍പ് വസതി ഒഴിയണമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക വസതി ഒഴിഞ്ഞത്.

ബിജെപി വക്തവും എംപിയുമായ അനില്‍ ബലൂനിക്ക്  ഇതേ ബംഗ്ലാവ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചതായി ആഭ്യന്തരമന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. 1997ലാണ് പ്രിയങ്കയ്ക്ക് 35 ലോധി എസ്‌റ്റേറ്റ് എന്ന വസതി അനുവദിച്ച് നല്‍കിയത്.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ബന്ധുവിന്റെ വീടായ കൗള്‍ ഹൗസിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് സൂചന. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയുടെ സംസ്ഥാനത്തെ മുഖ്യ താവളമായാണ് ഈ വീട് അറിയപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com