പരിശോധനകളുടെ എണ്ണം രണ്ടുകോടിയിലേക്ക് ; ഇന്നലെ മാത്രം ടെസ്റ്റ് ചെയ്തത് 4,46,642 സാംപിളുകള്‍ : ഐസിഎംആര്‍

രാജ്യത്ത് ജൂലൈ 29 വരെ 1,81,90,382 സ്രവസാംപിളുകള്‍ പരിശോധിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ ഒന്നേമുക്കാല്‍ കോടിയിലേറെ കോവിഡ് സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 4,46,642 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 

രാജ്യത്ത് ജൂലൈ 29 വരെ 1,81,90,382 സ്രവസാംപിളുകള്‍ പരിശോധിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചിട്ടുള്ളത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 

ഇതനുസരിച്ചാണ് രാജ്യത്തെ കോവിഡ് 19 പരിശോധനയിലും വര്‍ധനവ് ഉണ്ടായത്. പത്തുലക്ഷം പേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്. അതിനിടെ രാജ്യത്ത് കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. 15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് ചികിത്സയിലുള്ളത് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com