അനന്തപുര്‍ (ആന്ധ്ര): കനത്ത മഴ തുടരുന്ന ആന്ധ്രയില്‍ പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ പോവുകയായിരുന്ന കാര്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പാലം മുങ്ങിയ അവസ്ഥയിലാണ്. വാഹനങ്ങള്‍ വേഗം കുറച്ചാണ് മറുകര കടക്കുന്നത്.
വേഗംകുറച്ച് പാലത്തിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ട കാര്‍ പെട്ടെന്നു ഒഴുക്കിനു ശക്തി കൂടിയതോടെ ഒലിച്ചുപോവുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ