ബ്രിട്ടനിലേക്ക് കടത്തിയ ഒന്‍പതാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ബ്രിട്ടനില്‍ നിന്ന് നടരാജ വിഗ്രഹം തിരികെ കൊണ്ടുവരുന്നത്.
ബ്രിട്ടനിലേക്ക് കടത്തിയ ഒന്‍പതാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയ ഒന്‍പതാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ബ്രിട്ടനില്‍ നിന്ന് നടരാജ വിഗ്രഹം തിരികെ കൊണ്ടുവരുന്നത്. പ്രതിഹാര ഭാവത്തിലുള്ള നാലടി ഉയരമുള്ള നടരാജ വിഗ്രഹമാണിത്.

1998 ഫെബ്രുവരിയിലാണ് രാജസ്ഥാനിലെ ബരോലി ഘട്ടേശ്വര്‍ ക്ഷേത്രത്തില്‍ നിന്ന് പ്രതിമ കാണാതായത്. 2003ല്‍ ഇത് യു കെയിലേക്കാണ് കടത്തിയതെന്ന്  വ്യക്തമായി.

യു കെയിലെ വിഗ്രഹങ്ങളും മറ്റും ശേഖരിക്കുന്നതില്‍ താത്പര്യമുള്ള ഒരാളുടെ കയ്യിലാണ് ഇത് എത്തപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇപടലിനെ തുടര്‍ന്ന് 2005ല്‍ ഇദ്ദേഹം സ്വമേധയ വിഗ്രഹം ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഏല്‍പ്പിച്ചു.

2017ല്‍ ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ ലണ്ടനിലെത്തുകയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹം പരിശോധിക്കുകയും ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഇത് ഇന്ത്യയിലെത്തും.

ഇതിന് മുന്‍പും ബ്രിട്ടനിലേക്ക് കടത്തിയ വിഗ്രഹങ്ങള്‍ ഇന്ത്യ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. 2017ല്‍ ബ്രഹ്മ-ബ്രഹ്മണി ശില്‍പം ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com