ഭാര്യയ്ക്ക് പരപുരുഷബന്ധം; ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത് മണിക്കൂറുകള്‍, മര്‍ദ്ദനം, വിചിത്ര ശിക്ഷയ്ക്ക് പിന്തുണയുമായി നാട്ടുകാര്‍ (വിഡിയോ)

സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയ്ക്ക് യുവാവിന്റെ ക്രൂരപീഡനം
ഭാര്യയ്ക്ക് പരപുരുഷബന്ധം; ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത് മണിക്കൂറുകള്‍, മര്‍ദ്ദനം, വിചിത്ര ശിക്ഷയ്ക്ക് പിന്തുണയുമായി നാട്ടുകാര്‍ (വിഡിയോ)

ഭോപ്പാല്‍:  സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയ്ക്ക് യുവാവിന്റെ ക്രൂരപീഡനം. ഭര്‍ത്താവിനെ തോളിലേറ്റി യുവതിയെ കൊണ്ട് നടത്തിച്ചത് മണിക്കൂറുകളോളമാണ്. മധ്യപ്രദേശിലെ ജാബുവയിലാണ് വിചിത്രമായ സംഭവം.

യുവതിയും ഭര്‍ത്താവും ദിവസവേതനത്തിന് ജോലിക്ക് പോകുന്നവരാണ്. യുവതിക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നാണ് ഭര്‍ത്താവിന്റെ സംശയം. ഇതേതുടര്‍ന്നാണ് ഭര്‍ത്താവിന്റെ ക്രൂരപീഡനം. നാട്ടുകൂട്ടത്തിന്റെ സഹായത്തോടെയാണ് വിചിത്രമായ ശിക്ഷാവിധി.

സംഭവത്തിന്റ വീഡിയോ  പകര്‍ത്തി ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഭര്‍ത്താവടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയെ അപമാനിക്കുന്നതിനെതിരെ ആരും തന്നെ എതിര്‍ക്കുന്നില്ലെന്നതും വീഡിയോയില്‍ കാണുന്നു. ഇവര്‍ കഴിഞ്ഞ ദിവസമാണ് ഗുജറാത്തില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com