മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ നാല് ലക്ഷം കടന്നു;  പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 11,147 കേസുകള്‍

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ  എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ നാല് ലക്ഷം കടന്നു;  പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 11,147 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ  എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.

ഇതുവരെ രോഗമുക്തരായി 2,48,615 പേര്‍ ആശുപത്രി വിട്ടു. ഇന്നുവരെ സംസ്ഥാനത്തുള്ള ആകെ രോഗികളുടെ എണ്ണം 4,11,798 ആയി. ഇതുവരെ 14,729 പേരാണ് മരിച്ചത്. വീടുകളില്‍ 9,04,141 പേര്‍ വീടുകളിലും 40,546 പേര്‍ ഇന്‍സ്്റ്റിറ്റിയൂഷനുകളിലും ക്വാറന്റൈനില്‍ തുടരുന്നു. 

കര്‍ണാടകയില്‍ ഇന്ന് 6,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,18,632 ആയി. 69,700 സജീവകേസുകളാണുള്ളത്. ഇതുവരെ മരിച്ചത് 2,230 പേരാണ്. ഇന്ന് രോഗമുക്തരായത് 3,793 പേരാണ്. ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 46,694 പേരാണ്. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,864 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,39,978 ആയി.97 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 3,838ആയി. 5,295 പേര്‍ക്കാണ് ഇന്ന് തമിഴ്‌നാട്ടില്‍ രോഗമുക്തി. 57,962 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

അതിനിടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇപാസ് നിര്‍ബന്ധമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com