മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി; മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിബന്ധനകളോടെ തുറക്കാന്‍ അനുമതി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി; മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിബന്ധനകളോടെ തുറക്കാന്‍ അനുമതി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂലൈ 31ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേയാണ്, രോഗവ്യാപനം കണക്കിലെടുത്ത് ഓഗസ്റ്റ് 31 വരെ അടച്ചിടല്‍ നീട്ടിയത്. ബുധനാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ നാലുലക്ഷം കടന്നിരുന്നു.

അതേസമയം സംസ്ഥാനത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഗിന്‍ എഗെയ്ന്‍ ദൗത്യത്തിന്റെ ഭാഗമായി തിയേറ്ററുകള്‍, ഫുട്ട്‌കോര്‍ട്ടുകള്‍, റെസ്‌റ്റോറുകള്‍ ഒഴികെ മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി്. .ഓഗസ്റ്റ് അഞ്ചുമുതല്‍ ഇവ തുറന്നുപ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്. റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസ് തുടരാം.

അവശ്യ സേവനങ്ങള്‍ക്ക് പുറമേയുളള ഷോപ്പിങ്ങ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് നിയന്ത്രണം തുടരും. തൊട്ടടുത്തുളള പ്രദേശങ്ങള്‍ വരെ മാത്രമേ ഇതിനായി പുറത്തിറങ്ങാന്‍ അനുവദിക്കുകയുളളൂ. മുഖാവരണം ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കുകയില്ല. കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. സംസ്‌കാര ചടങ്ങളില്‍ 20 പേരെ മാത്രമേ അനുവദിക്കുകയുളളൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com