10,12 ക്ലാസ് പരീക്ഷകളില്‍ സമൂലമാറ്റം ; 3, 5, 8 ക്ലാസ് പരീക്ഷകളും പ്രധാനമാകും

സെക്കന്‍ഡറി തലത്തില്‍ (9- 12 ക്ലാസ്) കണക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു സ്റ്റാന്‍ഡേര്‍ഡ്, ഹയര്‍ എന്നിങ്ങനെ രണ്ടുതരം പരീക്ഷയുണ്ടാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകളുടെ ഘടനയില്‍ അടക്കം സമൂല മാറ്റം വരുന്നു. പുതിയ നയം 2022-23 മുതലാകും പ്രാബല്യത്തില്‍ വരിക. 10, 12 ക്ലാസ് പരീക്ഷകളുടെ ഘടനയിലും മാറ്റം വരും. 

സെക്കന്‍ഡറി തലത്തില്‍ (9- 12 ക്ലാസ്) കണക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു സ്റ്റാന്‍ഡേര്‍ഡ്, ഹയര്‍ എന്നിങ്ങനെ കടുപ്പം കൂടിയതും കുറഞ്ഞതുമായ രണ്ടുതരം പരീക്ഷയുണ്ടാകും. താല്‍പര്യമനുസരിച്ച് തെരഞ്ഞെടുക്കാം. കണക്ക് തുടര്‍ന്നു പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ വര്‍ഷം ഇത്തരം പരീക്ഷയ്ക്കു സിബിഎസ്ഇ അവസരം നല്‍കിയിരുന്നു.

ഓരോ വിഷയത്തിലും കാതലായ ഭാഗങ്ങളിലെ അറിവും ശേഷിയും മാത്രമാകും അളക്കുക. വര്‍ഷം 2 തവണ ബോര്‍ഡ് പരീക്ഷയ്ക്കും ശുപാര്‍ശയുണ്ട്; ഒന്നു പ്രധാന പരീക്ഷയും രണ്ടാമത്തേതു മാര്‍ക്ക് മെച്ചപ്പെടുത്താനും. ബോര്‍ഡ്‌സ് ഓഫ് അസെസ്‌മെന്റ്, നാഷനല്‍ അസെസ്‌മെന്റ് സെന്റര്‍ എന്നിവയുടെയും അധ്യാപകരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖയ്ക്ക് എന്‍സിഇആര്‍ടി അന്തിമരൂപം നല്‍കും.

സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് വിവരണാത്മക, ഒബ്ജക്ടീവ് ടൈപ്പ് രീതികളില്‍ ഏതും പരീക്ഷിക്കാം.10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്കു പുറമേ, 3, 5, 8 ക്ലാസ് പരീക്ഷകളും പ്രധാനവും നിര്‍ബന്ധിതവുമാകും. പരീക്ഷ, പഠന ഭാരം എന്നിവ കുറയ്ക്കാന്‍ സെമസ്റ്റര്‍ പരീക്ഷകളുമാകാം. പരീക്ഷകളുടെയും മൂല്യനിര്‍ണയത്തിന്റെയും നിലവാരം നിര്‍ണയിക്കാനും ബോര്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കാനും നാഷനല്‍ അസസ്‌മെന്റ് സെന്റര്‍ ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com