40ലധികം കോവിഡ് രോഗികളെ കാണാനില്ല, ഫോണ്‍ നമ്പറും മേല്‍വിലാസവും തെറ്റെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; യുപിയിലെ ഗാസിപൂര്‍ ജില്ല മുള്‍മുനയില്‍

അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരം
40ലധികം കോവിഡ് രോഗികളെ കാണാനില്ല, ഫോണ്‍ നമ്പറും മേല്‍വിലാസവും തെറ്റെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; യുപിയിലെ ഗാസിപൂര്‍ ജില്ല മുള്‍മുനയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 40ലധികം കോവിഡ് രോഗികളെ കാണാനില്ല. സ്രവ പരിശോധനയുടെ സമയത്ത് തെറ്റായ ഫോണ്‍ നമ്പറുകളും മേല്‍വിലാസവും നല്‍കിയ ഇവരെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നതായി ഗാസിപൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് സംഭവം. അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരം. കോവിഡ് സ്ഥിരീകരിച്ച 42 രോഗികളെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുകയാണ്. ഇവര്‍ സ്രവ പരിശോധനയ്ക്കിടെ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുകളുമാണ് നല്‍കിയത്. ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

42 രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടത്. ഇതില്‍ ചിലരെ 15 ദിവസമായി കാണാനില്ല. ഇവര്‍ ആരും തന്നെ ആശുപത്രികളിലോ, വീടുകളില്‍ നിരീക്ഷണത്തിലോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഗാസിപൂര്‍ ജില്ലയില്‍ 505 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com