ആപ്പുകൾ മാത്രമല്ല ചൈനീസ് ടിവികൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ
ആപ്പുകൾ മാത്രമല്ല ചൈനീസ് ടിവികൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ചൈനയിൽ നിന്നുള്ള ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിജഞാപനം ഇറക്കി.  ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം

15,000 കോടിയുടെ ടെലിവിഷൻ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇതിന്‍റെ 36 ശതമാനവും ചൈനയിൽ നിന്നും മറ്റ് വടക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയെ കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, ജർമനി തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ. 

ചൈനീസ് നിർമിത ടി.വികൾ ഇന്ത്യയുമായി വ്യാപാര കരാറുള്ള മറ്റ് രാജ്യങ്ങളിലൂടെയും ഇവിടെയെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആസിയാൻ കരാർ പ്രകാരമുള്ള നികുതി ഇളവുകളിലൂടെ ഇവ ഇന്ത്യൻ മാർക്കറ്റുകളിലെത്തി തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടിയാകുന്നു. നികുതി വർധിപ്പിച്ച് ഇത്തരം നടപടികളെ തടയാനാകില്ല. അതുകൊണ്ടാണ് ഇറക്കുമതി നിയന്ത്രണം പോലെയുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നേരത്തെ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെ ജൂൺ 29ന് കേന്ദ്ര സർക്കാർ ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയെന്നു കാട്ടി ടിക്ടോക്, യുസി ബ്രൗസർ തുടങ്ങി 59 ആപ്പുകളാണ് അന്ന് നിരോധിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com