ഒറ്റ ദിനം 55,079 പേര്‍ക്ക് കോവിഡ്, രാജ്യത്ത് രോഗവ്യാപനത്തില്‍ കുതിപ്പ്; 779 മരണം

രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന രോഗബാധയാണിത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 55,079 പേര്‍ക്ക്. 779 പേര്‍ ഈ സമയത്ത് വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന രോഗബാധയാണിത്.

ഇതുവരെ 16,38,871 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,57,806 പേര്‍ രോഗമുക്തി നേടി. 5,45,318 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 6,42,588 പരിശോധനയാണ് രാജ്യത്ത് നടത്തിയത്. ഇതുവരെ ആകെ നടത്തിയത് 1,88,32,970 പരിശോധനകളാണെന്ന് ഐസിഎംആര്‍ അറിയിച്ചു.


മഹാരാഷ്ട്രയില്‍ ഇന്നലെ ന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.

ഇതുവരെ രോഗമുക്തരായി 2,48,615 പേര്‍ ആശുപത്രി വിട്ടു. ആകെ രോഗികളുടെ എണ്ണം 4,11,798 ആയി.  14,729 പേരാണ് മരിച്ചത്.

കര്‍ണാടകയില്‍ ഇന്നലെ 6,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,18,632 ആയി. 69,700 സജീവകേസുകളാണുള്ളത്. ഇതുവരെ മരിച്ചത് 2,230 പേരാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 5,864 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,39,978 ആയി.
മൊത്തം മരണ  സംഖ്യ 3,838ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com