മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം നൂറ് കടന്നു; വൈറസ് ബാധിതര്‍ 9217

24 മണിക്കൂറിനിടെ 121 പൊലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം നൂറ് കടന്നു; വൈറസ് ബാധിതര്‍ 9217

മുംബൈ:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം നൂറ് കടന്നു. 102 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 

24 മണിക്കൂറിനിടെ 121 പൊലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ  സംസ്ഥാനത്ത് 9217 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7176 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 1939 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരിക്കുകയാണ്. 4,11,798 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 14,729 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. നിലവില്‍ 1,48,454 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com