തമിഴ്‌നാട്ടില്‍ ഇന്ന് 1162 പേര്‍ക്ക് കോവിഡ്; മരണം 11; രോഗികള്‍ 23,495

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു
തമിഴ്‌നാട്ടില്‍ ഇന്ന് 1162 പേര്‍ക്ക് കോവിഡ്; മരണം 11; രോഗികള്‍ 23,495

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1162 കോവിഡ് കേസുകള്‍. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് മരിച്ചത്.

രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്.  

രാജ്യത്ത് ഏററവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 70013 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 2361 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 76 പേര്‍ക്ക് മരണം സംഭവിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 2362 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹരിയാനയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്ന് മാത്രം പുതുതായി 265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 2356 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

പഞ്ചാബില്‍ 38 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2301 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 257 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2000 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടതായും പഞ്ചാബ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com