ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 36ാം വാര്‍ഷികത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല പ്രകടനം; പങ്കെടുത്തത് നൂറോളംപേര്‍

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഇവര്‍ ആദരിക്കുകയും ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 36ാം വാര്‍ഷികത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല പ്രകടനം; പങ്കെടുത്തത് നൂറോളംപേര്‍

പ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 36ാം വാര്‍ഷികത്തില്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേര്‍. ശിരോമണി അകാലിദള്‍ (അമൃത്സര്‍) പ്രസിഡന്റ് സിമ്രാന്‍ജിത് സിങ് മാനിന്റെ മകന്‍ ഇമാന്‍ സിങ് മാനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം നടത്തിയത്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഇവര്‍ ആദരിക്കുകയും ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സുവര്‍ണക്ഷേത്രത്തിന് ചുറ്റും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എല്ലാ ഗേറ്റുകള്‍ക്ക് മുന്നിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നത്. 

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസും പ്രകടനക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവരെ കടത്തിവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com