അൺലോക്ക് വൺ ഇന്നുമുതൽ, രോഗവ്യാപനം കൂടുമോ എന്ന് ആശങ്ക

അൺലോക്ക് വൺ ഇന്നുമുതൽ, രോഗവ്യാപനം കൂടുമോ എന്ന് ആശങ്ക

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് ഈ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കാം

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടം തുടരുമ്പോഴും കൂടുതൽ ഇളവുകളോടെ അൺലോക്ക് വൺ ഇന്നുമുതൽ തുടങ്ങും. ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് ഈ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കാം. പല സംസ്ഥാനങ്ങളിലും സർക്കാർ ഓഫിസുകൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങുകയാണ്. അതേസമയം പുതിയ ഇളവുകൾ രോ​ഗവ്യാപന സാധ്യത കൂട്ടുമോ എന്നാണ് ആശങ്ക.

നിലവിൽ കോവിഡ് രോഗവ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണം തുടരണമെന്നാണ് സംസ്ഥാനങ്ങൾ നിർദേശിക്കുന്നത്. ജനങ്ങൾ അകലം പാലിക്കുകയും രോ​ഗവ്യാപനം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മടിക്കില്ലെന്നു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങൾ ശുചീകരണം നടത്തി സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇന്നു തുറക്കുമോയെന്നു വ്യക്തമല്ല.

സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ, ആരാധനാലയങ്ങളും റസ്‌റ്റോറന്റുകളും തുറക്കുമ്പോൾ എത്രത്തോളം പാലിക്കപ്പെടുമെന്നാണ് സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം കർശന മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com